മോ​ഹ​ൻ​ലാ​ൽ സിനിമ ‘ദൃ​ശ്യം 2’ ചോർന്നു

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ്​ സം​വി​​ധാ​നം ചെ​യ്ത പുതിയ സിനിമ ‘ദൃ​ശ്യം 2’ ചോർന്നു. രാത്രി ഒടിടി റിലീസിന് രണ്ട് മണിക്കൂറിന് ശേഷമാണ് സിനിമയുടെ വ്യാജൻ ടെലിഗ്രാമിൽ ലഭ്യമായത്. ഇത് ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

‘ദൃ​ശ്യം 2’ ആമസോണ് പ്രൈമിലാണ് റിലീസ് ചെയ്തിരുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെ യായിരുന്നു ചിത്രത്തിന്റെ റിലീസ്.

Top