“കേന്ദ്ര ഏജന്‍സികളുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാത്രം”- മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ നീക്കം തെരഞ്ഞെടുപ്പ്  മുന്നില്‍കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസിൽ കസ്റ്റംസ് കമ്മീഷണർ എതിർ കക്ഷിയല്ല. എതിർകക്ഷിയല്ലാത്തയാൾ കോടതിയിൽ പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. ഒരു ഏജൻസിക്കും നൽകാത്ത മൊഴി സ്വപ്ന കസ്റ്റംസിന് നൽകിയിട്ടുണ്ടെങ്കിൽ കസ്റ്റംസും പ്രചാരണം നടത്തിയവരും അത് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇവയില്‍ ചിലതിന്റെ ആക്രമണോത്സുകതക്ക് ആക്കം കൂടിയിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കിഫ്ബിക്കെതിരെ നടത്തിയ നീക്കവും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ചെയ്ത പ്രസ്താവനയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Top