വിലാപയാത്ര തലശേരിയിലെത്തി

കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരിയിലെത്തി. കണ്ണൂർ എയർപോർട്ടിൽ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവൻ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം കോടിയേരി ഈങ്ങൽപ്പീടികയിലെ വസതിയിലെത്തിക്കും. പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം.

ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിക്ക് അന്ത്യോപചാരമർപ്പിച്ചു. പ്രതീക്ഷിച്ചതിലും വൈകിയാണ് കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് കൊണ്ടുവരാനായത്. എയർ ആംബുലൻസിനായുള്ള നടപടികളായിരുന്നു കാരണം. രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. 11.20ഓടെ ബെംഗളൂരുവിൽ എത്തിയ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യ വിനോദിനി, മകൻ ബിനോയ് കോടിയേരി, മരുകൾ റനീറ്റ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.

Top