അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘രാസ്ത’യുടെ മോഷന്‍ പോസ്റ്റര്‍ റീലീസ് ചെയ്തു

കൊച്ചി : അലു എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ചു അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘രാസ്ത’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.’രാസ്ത’യുടെ മോഷന്‍ പോസ്റ്ററിന് ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മുന്‍പ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പ്രേക്ഷക പ്രശംസ നേടിയിരുന്നു.സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ലിനു ശ്രീനിവാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു നാരായണനാണ്. അവിന്‍ മോഹന്‍ സിതാരയുടെ സംഗീതം ദൃശ്യങ്ങള്‍ക്ക് പൂരകമാകും.

ചിത്രത്തിന്റെ എഡിറ്റിംഗ് അഫ്തര്‍ അന്‍വര്‍. പ്രൊജക്റ്റ് ഡിസൈന്‍ സുധാ ഷാ. വേണു തോപ്പില്‍ കലാസംവിധാനം നിര്‍വഹിക്കുന്നു. ബി.കെ.ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍.വേണുഗോപാല്‍ എന്നിവരുടെ ഹൃദ്യമായ വരികളില്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവരുടെ ഗാനങ്ങളും ‘രാസ്ത’യിലുണ്ട്.

നിശ്ചല ഛായാഗ്രഹണം പ്രേംലാല്‍ പട്ടാഴിയും മേക്കപ്പ് രാജേഷ് നെന്മാറയും നിര്‍വഹിക്കുന്നു. ശബ്ദരൂപകല്പന കൈകാര്യം ചെയ്തത് എ.ബി. ജുബ്. കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഖാസിം മുഹമ്മദ് അല്‍ സുലൈമി. വി.എഫ്.എക്‌സ് ഫോക്സ് ഡോട്ട് മീഡിയ ചെയ്തപ്പോള്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ഷൈബി ജോസഫ്. സ്‌പോട്ട് എഡിറ്റര്‍ രാഹുല്‍ രാജു, ഫിനാന്‍സ് കണ്‍ട്രോളര്‍ രാഹുല്‍ ചേരല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോച്ചിമിന്‍ കെ.സി, പി. ആര്‍.ഒ. എ.എസ്. ദിനേശ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യല്‍), ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരും ചിത്രത്തിന്റെ അണിയറയിലുണ്ട്.

Top