‘രോമാഞ്ചം’ത്തിന്റെ ഹിന്ദി പതിപ്പ് ‘കപ്കപി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സൗബിന്‍ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം ‘രോമാഞ്ചം’ത്തിന്റെ ഹിന്ദി പതിപ്പ് ‘കപ്കപി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവത്വത്തെയാണ് കാണുന്നത്. ബ്രാവോ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാര്‍ പ്രിയദര്‍ശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റര്‍: ബണ്ടി നാഗി, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ജൂണ്‍ റിലീസ് ആവുമെന്ന് സംവിധായകന്‍ അറിയിച്ചു.

 

Top