പബ്ജി കളിക്കുന്നത് വിലക്കി; അമ്മയെ മകന്‍ വെടിവെച്ചു കൊന്നു

ലക്‌നൗ : പബ്ജി കളിക്കുന്നത് വിലക്കിയതിന് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവെച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയെ കൗൺസലിങ്ങിന് വിധേയരാക്കുമെന്നും ലക്‌നൗ പൊലീസ് അറിയിച്ചു.

Top