ചെരുപ്പ് വെള്ളത്തില്‍ വീണു; എടുക്കാനിറങ്ങിയ അമ്മയും മകളും കുളത്തില്‍ മുങ്ങിമരിച്ചു

തൃശൂര്‍: മാള പൂപ്പത്തിയില്‍ അമ്മയും മകളും കുളത്തില്‍ മുങ്ങിമരിച്ചു. മാള പള്ളിപ്പുറം സ്വദേശി മേരി അനു (37), മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്.

മകളുടെ ചെരുപ്പ് കുളത്തില്‍ വീണത് എടുക്കാനായി ഇറങ്ങിയപ്പോള്‍ മേരി അനു മുങ്ങിപ്പോവുകയായിരുന്നു. അമ്മയെ രക്ഷിക്കാനായി ആഗ്നയും കുളത്തിലിറങ്ങുകയായിരുന്നു.

Top