ബി​ജെ​പി​യി​ലെ ഏ​റ്റ​വും സ​ത്യ​സ​ന്ധ​ന്‍ : പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹമാണു ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്ന് രാഹുല്‍ പറഞ്ഞു.

ഹരിയാനയിലെ ബിജെപി എംഎല്‍എയായ ബക്ഷിക് സിംഗ് വിര്‍കാണു വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ എവിടെ വോട്ടു രേഖപ്പെടുത്തിയാലും അതു ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കു ലഭിക്കുമെന്നായിരുന്നു നേതാവിന്റെ പ്രസ്താവന.

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്കു ലഭിക്കുമെന്നു ബക്ഷിക് തന്റെ അണികളോടു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മോദിജിയും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ബുദ്ധിമാന്‍മാരാണെന്നും ബക്ഷിക് പറയുന്നുണ്ട്. ഈ വീഡിയോ കൂടി രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വിവാദ പ്രസ്താവനയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബക്ഷിക് സിംഗ് വിര്‍ക്കിനു നോട്ടീസ് നല്‍കിയിരുന്നു.

Top