ശ്രുതി ഹാസന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ‘ദി മൊസ്‌കിറ്റോ ഫിലോസഫി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

mosquito-philosophy

തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ദി മൊസ്‌കിറ്റോ ഫിലോസഫി എന്ന തമിഴ്‌ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയപ്രകാശ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്.

സ്‌ക്രിപ്റ്റും സംഭാഷണവും ഒന്നുമില്ലാതെയാണ് ചിത്രം ഒരുങ്ങുന്നത്. കൂടാതെ ഇതൊരു യഥാര്‍ത്ഥ ജീവിതത്തെ വരച്ചു കാട്ടുകയാണ് ചെയ്യുകയെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ലെന്‍സ് എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് ജയപ്രകാശ് രാധാകൃഷ്ണന്‍.

Top