മാസപ്പടി വിവാദം മാധ്യമസൃഷ്ടി മാത്രമാണ്; പ്രതികരണമറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

മാസപ്പടി വിവാദത്തില്‍ പ്രതികരണമറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവാദങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണ്. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍. മനസാക്ഷിയ്ക്ക് അനുസരിച്ചുള്ള വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

മാസപ്പടി വിവാദത്തില്‍ മുഹമ്മദ് റിയാസ് പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം അവഗണിക്കാനാണ് സിപിഐഎം തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിശദീകരണം നല്‍കിയില്ല. എം വി ഗോവിന്ദനും മാസപ്പടി വിവാദ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്നു.

Top