കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ബുധനാഴ്ച വരെ നീളുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതായും, ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ ഏഴാം തീയതി വരെ കര്‍ണാടക തീരത്തും തിങ്കളാഴ്ച മുതല്‍ ഏഴാം തീയതിവരെ കേരള തീരത്തും മത്സ്യ ബന്ധനത്തിന് ഇറങ്ങരുതെന്നാണ് നിര്‍ദേശം.

കൂടാതെ, ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലില്‍ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റുജില്ലകള്‍ക്ക് ബുധനാഴ്ച യെല്ലോ അലര്‍ട്ടും ബാധകമാണ്.

Top