മൊബൈല്‍ ടവറിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കണോ? ഇനി മലിനീകരണ ബോര്‍ഡിന്റെ അനുമതി വേണം

ന്യൂഡല്‍ഹി: മൊബൈല്‍ ടവറുകളോട് അനുബന്ധിച്ച് ജനറേറ്ററുകള്‍ സ്ഥാപിക്കണമെങ്കിലോ പ്രവര്‍ത്തിപ്പിക്കണമെങ്കിലോ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം വേണമെന്ന് ഉത്തരവ്.

ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

മൊബൈല്‍ ടവറുകള്‍ക്ക് വേണ്ടി സ്ഥാപിക്കുന്ന ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും അനുമതി വേണമെന്നാണ് നിര്‍ദേശം.

Top