കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ ബൈജുവിനെ കണ്ടെത്തി

ടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ ബെംഗളൂരിൽ നിന്ന് കണ്ടെത്തി. എഎസ്ഐ ബൈജുവിനെയാണ് കണ്ടെത്തിയത്. എഎസ്ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹിൽപാലസ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്ഐ കണ്ടെത്തിയത്. സുഹൃത്തിനെ കാണാൻ പോയതാണെന്നാണ് എഎസ്ഐ പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് എഎസ്ഐ ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ കണ്ണൂരിലെ എടിഎമ്മിൽ നിന്ന് എഎസ്ഐ ബൈജു പണം പിൻവലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗളൂരിൽ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തു.

Top