കാണാതായ കോട്ടയത്തെ പൊലീസുകാരൻ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു

കോട്ടയം : കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ ബന്ധപ്പെട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. തമിഴ്നാട്ടിലെ ഏർവാടി പള്ളിയിൽ താനുണ്ടെന്ന് ബഷീര്‍ കുടുംബത്തെ അറിയിച്ചതായാണ് വിവരം. രണ്ട് ദിവസത്തിന് ശേഷം തിരിച്ചു വരുമെന്ന് മുഹമ്മദ്‌ ബഷീർ ബന്ധുക്കളോട് പറഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ബഷീറിനെ ഇന്ന് രാവിലെ മുതലെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ ഫോണ്‍ ഉൾപ്പെടെ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു. ബഷീറിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബന്ധുക്കളെ തേടി ഇദ്ദേഹത്തിന്റെ വിളിയെത്തിയത്.

Top