യാത്രയ്ക്കിടെ കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി

കുറ്റിപ്പുറം; കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയെ മലപ്പുറം കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി. പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്റെ മകന്‍ സിറില്‍ സാബുവിനെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ജൂലൈ 18നാണ് പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായ സിറിലിനെ കാണാതാകുന്നത്. സപ്ലിമെന്ററി പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് വരാനായി ഷൊര്‍ണ്ണൂരില്‍ നിന്നും ഏറനാട് എക്‌സ്പ്രസില്‍ കയറിയ സിറിലിനെ കാണാതാവുകയായിരുന്നു. രാത്രി ഏറെ വൈകിയും മകനെ കാണാതായതോടെ മാതാപിതാക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കി. പിന്നീട് പരാതി പഴയന്നൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.

Top