സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതില്‍ കേന്ദ്ര കായിക മന്ത്രാലയം റിപ്പോര്‍ട്ട് തേടി

c k vineeth

ന്യൂഡല്‍ഹി: സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതില്‍ കേന്ദ്ര കായിക മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

സി.എ.ജിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടിയെടുക്കുമെന്നും കേന്ദ്ര കായികമന്ത്രി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്ന് സി.കെ വിനീതിനെ പിരിച്ച് വിട്ടത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Top