വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരെ ബാധിക്കും; പഞ്ചാബ് കോണ്‍ഗ്രസ്

ന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് രംഗത്ത്. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ സേവനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രതികരണം. വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാവാറിങ് പ്രതികരിച്ചു

ഖലിസ്ഥാന്‍ എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുകയും ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ യുവാക്കളെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതിനിടെ ഞങ്ങള്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പഞ്ചാബികള്‍ക്കെതിരായി ചിലര്‍ നടത്തുന്ന പ്രചാരണം അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം ദുരുദ്ദേശപരമായ ശ്രമങ്ങള്‍ ചെറുക്കപ്പെടണം അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം ഖാലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി പറയുന്നത്. വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു.

Top