‘മനസ് പറയുന്നത് മെസി’; ഫൈനലില്‍ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി ഷാരൂഖ്

മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍, അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വികിരീടം തേടിയാണ് ഇറങ്ങുന്നത്. അതോടൊപ്പം ഇതിഹാസം ലിയോണല്‍ മെസിയെ ലോകകപ്പോടെ യാത്രയക്കേണ്ടതുമുണ്ട്. പ്രവചനങ്ങളും പ്രതീക്ഷകളും ഫുട്ബാള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. അതോടൊപ്പം കണക്കൂകൂട്ടലുകളും. ബോളിവുഡ് താരം ഷാരൂഖ് ഖാനും തന്റെ ആകാംക്ഷ മറച്ചുവെക്കുന്നില്ല.

ലോകകപ്പ് ഫൈനലില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്നയിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് ഷാരൂഖ് കൊടുത്ത മറുപടിയങ്ങനെ. ”എന്റെ മനസ് പറയുന്നത് മെസിയെന്നാണ്. എന്നാല്‍ കിലിയന്‍ എംബാപ്പെയുടെ പ്രകടനം കാണുകയെന്നത് ആസ്വദ്യകരമാണ്.” ഷാരൂഖ് മറുപടി നല്‍കി.

ലോകകപ്പ് കാണാന്‍ ഷാരൂഖ് ഖാനും സ്റ്റേഡിയത്തിലുണ്ടാവും. കൂടെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം അഭിനയിച്ച് പഠാന്‍ സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും. ഫിഫ സ്റ്റുഡിയയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നും ഷാരുഖ് ഖാന്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ഫൈനലിനെ കുറിച്ചുള്ള തന്റെ ചിന്ത പങ്കുവെക്കുകയാണ് ഷാരൂഖ്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Top