മൈക്രോ സോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ആന്‍ഡ്രോയിഡ്, ഐഓഎസ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും

മൈക്രോ സോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ആന്‍ഡ്രോയിഡ്, ഐഓഎസ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ ലഭ്യമാകും.

കൂടുതല്‍ ആളുകളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഡ്ജിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്‌.

ഫേവറൈറ്റ്‌സ്, റീഡിങ് ലിസ്റ്റ്, ന്യൂ ടാബ് പേജ് തുടങ്ങി മൈക്രോ സോഫ്റ്റ് എഡ്ജിന്റെ എല്ലാ ഫീച്ചറുകളും ഐഓഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകളിലും ഉണ്ടാകും.

ഒരാള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലെയും എഡ്ജ് ബ്രൗസറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

വെബ്കിറ്റ് എഞ്ചിന്‍ അടിസ്ഥാനമാക്കിയാണ് ഐഓഎസ് ഫോണുകള്‍ക്കായുള്ള മൈക്രോസോഫ്റ്റ് എഡ്ജ് തയ്യാറാക്കിയിരിക്കുന്നത്.

ക്രോമിയം ബ്രൗസര്‍ പ്രൊജക്റ്റിലെ ബ്ലിങ്ക് റെന്‍ഡറിങ് എഞ്ചിന്‍ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് എഡ്ജ് ബ്രൗസര്‍ തയ്യാറാക്കിയത്.

വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളില്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്ന ബ്രൗസറിന്റെ പിന്‍ഗാമിയാണ് എഡ്ജ്.

Top