എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക്‌ ഹൈക്കോടതിയുടെ ശാസന

kerala-high-court

കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനും രജിസ്ട്രാറിനും ഹൈക്കോടതിയുടെ ശാസന.

നാലരയ്ക്ക് കോടതി പിരിയും വരെ കോടതിയില്‍ തന്നെ നില്‍ക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് 7 വര്‍ഷമായിട്ടും നടപ്പാക്കാത്തത് ഗുരുതരമായ തെറ്റെന്ന് കോടതി വിലയിരുത്തി.

ഒപ്പം, ഫിനാന്‍സ് കണ്‍ട്രോളറേയും കോടതി ശാസിച്ചു.

കോടതിയലക്ഷ്യക്കേസില്‍ വിളിച്ചു വരുത്തിയാണ് നടപടി.

യുജിസി സ്‌കെയിലില്‍ ശമ്പളവും ആനുകൂല്യവും നല്‍കണമെന്ന് ആവശ്യപ്പെട്ട് 53 അധ്യാപകര്‍ കോടതിയെ സമീപിച്ചിരുന്നു.

ഇവര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചു.

പക്ഷേ, സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചു. മുന്‍കാലാടിസ്ഥാനത്തില്‍ നല്‍കണമെന്നാണു സുപ്രീം കോടതിയുടെ വിധി. പിന്നീടു മറ്റ് അധ്യാപകരും ഇവര്‍ക്കൊപ്പം കക്ഷി ചേര്‍ന്നിരുന്നു. ഇതു നടപ്പാക്കത്തതിനാണ് ഇപ്പോള്‍ ശിക്ഷ.

Top