റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ്

മോസ്‌കോ: റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ . എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്ന് മെക്‌സിക്കോ അറിയിച്ചു.

ഒരു തരത്തിലുള്ള സാമ്പത്തിക പ്രതികാര നടപടികളും സ്വീകരിക്കാന്‍ പോകുന്നില്ല, കാരണം ലോകത്തിലെ എല്ലാ സര്‍ക്കാരുകളുമായും നല്ല ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലാറ്റിനമേരിക്കയിലെ വിവിധ ഗവണ്‍മെന്റുകളുമായി, പ്രത്യേകിച്ച് ക്യൂബ, വെനസ്വേല, നിക്കരാഗ്വ എന്നിവിടങ്ങളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുമായി റഷ്യ ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്, പക്ഷെ ശക്തമായ യുഎസ്-മെക്‌സിക്കോ ബന്ധങ്ങള്‍ കാരണം മെക്‌സിക്കോയുമായുള്ള ബന്ധം പരിമിതമാണ്.

മെക്‌സിക്കന്‍, യുഎസ് സമ്പദ് വ്യവസ്ഥകള്‍ ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. എന്നാല്‍ ലോപ്പസ് ഒബ്രഡോര്‍ ചില സമയങ്ങളില്‍ അമേരിക്കയുടെ വിദേശനയത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മെക്‌സിക്കോയിലെ റഷ്യന്‍ നിക്ഷേപം ഏകദേശം 132 മില്യണ്‍ ഡോളറും ഉഭയകക്ഷി വ്യാപാരം 2.4 ബില്യണിലധികം ഡോളറുമാണ്.

 

Top