മെട്രോ കാര്‍ഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെഎംആര്‍എല്‍

കൊച്ചി: മെട്രോ യാത്രക്കാര്‍ക്കായി പുറത്തിറക്കിയ വണ്‍ കാര്‍ഡ് സേവനങ്ങള്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെഎംആര്‍എല്‍.

ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകളില്‍ നിന്ന് കാര്‍ഡുകള്‍ വാങ്ങാനും റീചാര്‍ജ് ചെയ്യാനുമുള്ള സൗകര്യമാണ് ഇനി മുതല്‍ ലഭ്യമാവുകയെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

നവംബര്‍ ആദ്യവാരം മുതല്‍ ഈ സേവനം ലഭ്യമാകുമെന്നാണ് വിവരം. കാര്‍ഡുടമകള്‍ക്ക് യാത്രാനിരക്കില്‍ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top