രാജ്യത്ത് താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദബി: യുഎഇയുടെ പടിഞ്ഞാറന്‍ മേഖലയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ തോതിലോ മിതമായ തോതിലോ കാറ്റ് വീശാനും സാധ്യതയുണ്ട്. താപനിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടാകും. രാജ്യത്ത് താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അബുദബിയില്‍ താപനില 35 മുതല്‍ 80 ശതമാനം വരെയും ദുബായില്‍ 30 മുതല്‍ 80 ശതമാനം വരെയും ആയിരിക്കും.അബുദബിയില്‍ 17 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 18 ഡിഗ്രി സെല്‍ഷ്യസും ഉള്‍പ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസും വരെ അന്തരീക്ഷ താപനില കുറയാനും സാധ്യതയുണ്ട്.

Top