രാജ്യതലസ്ഥാനത്ത് തെരുവിൽ വിദേശ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

deadbody

ന്യൂഡൽഹി : ഡൽഹിയിലെ തെരുവിൽ വിദേശ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

മെഹരൗലി-ഗുരുഗ്രാം പാതയിലാണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.

ആഫ്രിക്കൻ വംശജനാണ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

മരണ കാരണം വ്യക്തമല്ല. ശരീരത്തിൽ മുറുവുകളോ മറ്റു പരിക്കുകളോ ഒന്നുമില്ലെന്നും അതിനാൽ പോസ്റ്റ്മോർട്ടം കഴിയാതെ ഒന്നും പറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി

Top