പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

എഐഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച.

അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ രാജ്യസഭാ എംപി വി.മൈത്രേയന്‍, മുന്‍മന്ത്രി കെ.പി.മുനുസ്വാമി, മുന്‍രാജ്യസഭാ അംഗം മനോജ് പാണ്ഡ്യന്‍ എന്നിവരും പങ്കെടുത്തു.

തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അമ്മ വിഭാഗം നേതാവുമായ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പനീര്‍ശെല്‍വത്തിന്റെ സന്ദര്‍ശനം.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ഒ.പി.എസ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നുവെങ്കിലും സമയം ലഭിച്ചിരുന്നില്ലെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഇതേത്തുടര്‍ന്നു മഹാരാഷ്ട്രയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ഒ.പി.എസിന് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താന്‍ സമയം അനുവദിക്കുകയായിരുന്നു. ലയന വ്യവസ്ഥകള്‍, എന്‍.ഡി.എ. പ്രവേശം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയും ഒ.പി.എസും ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.

Top