മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികള്‍ കൂട്ടത്തോടെ മരിക്കുന്നുവെന്ന്

യൂറോപ്പ്: മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ കൂട്ടത്തോടെ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 1600 പേര്‍ ഇത്തരത്തില്‍ മരണപ്പെട്ടുവെന്നാണ്‌ യു.എന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കടല്‍ കടക്കുന്ന 18 പേരില്‍ ഒരാള്‍ എന്ന നിലക്കാണ് ആളുകള്‍ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,30,400 അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലെത്തിയിട്ടുണ്ട്. ആ വര്‍ഷം യാത്രാമധ്യേ മരിച്ചത് കടല്‍ കടക്കുന്ന 48 പേരില്‍ ഒരാള്‍ എന്ന നിലക്ക് 2400 പേരാണ്. ഈ വര്‍ഷം കടല്‍ കടക്കുന്ന അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞെങ്കിലും മരണപ്പെടുന്നവരുടെ കണക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ കൂടുതലാണ്.

കടലില്‍ നിന്നും അഭയാര്‍ഥികളെ രക്ഷിക്കുന്ന ബോട്ടുകള്‍ യൂറോപ്പിലെത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ തര്‍ക്കമാണെന്നും, അഭയാര്‍ഥികളോട് രാജ്യങ്ങള്‍ നീതി പൂര്‍വമായ സമീപനം സ്വീകരിക്കണമെന്നും യു.എന്‍ പ്രതിനിധി പറഞ്ഞു.

Top