സംസ്ഥാനത്തെ ഐഎഎസുകാരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വക

തിരുവനന്തപുരം: സംസ്ഥാനത്തു ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സ്വദേശത്തും വിദേശത്തുമുള്ള ചികിത്സാ ചെലവു പൂർണമായും സർക്കാർ ഏറ്റെടുത്തു. ഇതിനായി പ്രത്യേക ചികിത്സാ ആനുകൂല്യങ്ങൾ അനുവദിച്ചു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം സർക്കാർ ഉത്തരവിറക്കി. ഇതിനു കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യവും നൽകിയിട്ടുണ്ട്.

എംഎൽഎമാർക്കും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും നൽകുന്ന രീതിയിൽ തങ്ങൾക്കും മെഡിക്കൽ റീഇംപേഴ്സ്മെന്റ് ആനുകൂല്യങ്ങൾ നൽകണമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണു പദ്ധതി അംഗീകരിച്ചതെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ചികിത്സയ്ക്കും മരുന്നിനും മാത്രമല്ല സിറിഞ്ച്, സൂചി, മുറിവു തുടയ്ക്കുന്ന പഞ്ഞി, വൈറ്റമിൻ ഗുളികകൾ തുടങ്ങി എല്ലാ സാധനങ്ങളുടെയും വില അവർക്കു സർക്കാർ തിരികെ നൽകും.സ്വകാര്യ ആശുപത്രികളിലെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കണം.

Top