നിര്‍ണയ സമിതി തീരുമാനിച്ച ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ്

തിരുവനന്തപുരം: ഫീസ് നിര്‍ണയ സമിതി തീരുമാനിച്ച ഫീസ് അംഗീകരിക്കില്ലെന്ന് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ്.

4.8 ലക്ഷമായാണ് സമിതി ഈ വര്‍ഷത്തെ ഫീസ് ഏകീകരിച്ചത്.

എന്നാല്‍, സമിതിയുടെ തീരുമാനത്തിനെതിരെ കോളേജ് ഹൈക്കോടതിയെ സമീപിക്കും.

12 ലക്ഷമെങ്കിലും ഫീസ് ലഭിക്കണമെന്നും സമിതി തീരുമാനിച്ച ഫീസുമാത്രം ഈടാക്കിയാല്‍ കോളേജ് പൂട്ടേണ്ടിവരുമെന്നും എംഡി. ഡോ.കെ.എം നവാസ് പറഞ്ഞു.

Top