രാഷ്ട്രീയ അനിശ്ചിതത്വം; സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു

സുഡാന്‍:രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു. എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച ചര്‍ച്ച അവസാനിപ്പിച്ചിരുന്നു. രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച അവസാനിപ്പിച്ചത്.

നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമലംഘന സമരം ആരംഭിച്ചിരുന്നു. എന്നാല്‍ സമരത്തിന്റെ ഒന്നാം ദിവസം തന്നെ പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടാകുകയും നാല് പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തിരുന്നു.

അധികാരം സൈന്യത്തില്‍ നിന്ന് ജനങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ സമരം. ആവശ്യം നേടും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ ആദ്യ നിലപാട്. എന്നാല്‍ നിയമലംഘന സമരം അവസാനിപ്പിക്കാന്‍ തയ്യാറണെന്ന് സമര സംഘടനകള്‍ അറിയിച്ചു.തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാന്‍ സൈനിക ഭരണകൂടവും തയ്യാറായിട്ടുണ്ട്.

Top