വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനല്ല സത്യം കൊടുക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടത്

pinarayi

തിരുവനന്തപുരം: വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനല്ല മറിച്ച് സത്യം കൊടുക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സാങ്കേതിക വളര്‍ച്ച വാര്‍ത്തകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്തിട്ടില്ല. സത്യം അറിയുന്നതിലുപരി ആസ്വദിപ്പിക്കുന്ന തരത്തിലുള്ള സമീപനം മാധ്യമധര്‍മം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top