മാസ്‌ക് ഉപയോഗിച്ചില്ല; ഷംസീറിന് സ്പീക്കറുടെ വിമര്‍ശനം

തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌ക് ഉപയോഗിക്കാത്തതിന് എ.എന്‍ ഷംസീറിനെ വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നുവെന്ന് സ്പീക്കറുടെ വിമര്‍ശനം. സഭയില്‍ പലരും മാസ്‌ക് താടിയില്‍ ആണ് വെക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

അടിയന്തിര പ്രമേയ നോട്ടീസ് ചര്‍ച്ചക്കിടെയാണ് സ്പീക്കര്‍ ഭരണകക്ഷി എംഎല്‍.എയായ എ.എന്‍ ഷംസീറിനെ വിമര്‍ശിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയേയും മാസ്‌ക് വെക്കാത്തതിന് സ്പീക്കര്‍ വിമര്‍ശിച്ചു.

 

Top