വിപണി കീഴടക്കാൻ ഒരുങ്ങുന്നു; ഹണ്ടര്‍ 350 പ്രദര്‍ശിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതിനായി ഹണ്ടര്‍ 350 എത്തി. ഓഗസ്റ്റ് ഏഴാം തീയതി നടക്കാനിരിക്കുന്ന ഔദ്യോഗിക അവതരണത്തിന് മുന്നോടിയായാണ് ഈ ബൈക്ക് നിര്‍മാതാക്കള്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ബൈക്ക് ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ മോഡലായായിരിക്കും ഹോണ്ടര്‍ 350 നിരത്തുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍, ക്ലാസിക് തുടങ്ങിയ ബൈക്കുകള്‍ക്ക് അടിസ്ഥാനമായ ജെ പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച പതിപ്പിലാണ് ഹണ്ടര്‍ 350 ഒരുങ്ങിയിട്ടുള്ളത്. 2016 മുതല്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിന്റെ നിര്‍മാണത്തിലാണെന്നാണ് കമ്പനി സി.ഇ.ഒ. സിദ്ധാര്‍ഥ ലാല്‍ അറിയിച്ചത്. റെട്രോ, മെട്രോ എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന്റെ വില അവതരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഏഴിന് പ്രഖ്യാപിക്കുമെന്നാണ് വിവരം.

 

Top