അണ്ടര്‍ ഡിസ്പ്ലേ ക്യാമറയുമായി ഓപ്പോ വിപണിയിലേയ്ക്ക്

ണ്ടര്‍ ഡിസ്പ്ലേ ക്യാമറയുമായി ഓപ്പോ വിപണിയിലേയ്ക്ക്. സ്‌ക്രീന്‍ വലിപ്പം പൂര്‍ണമായും ലഭ്യമാകുന്ന ക്യാമറയായിരിക്കും ഇത്. സ്‌ക്രീനിനടിയിലുള്ള ക്യാമറയുടെ പ്രവര്‍ത്തനം കാണിക്കുന്ന ഒരു വീഡിയോ ഓപ്പോ ട്വീറ്റ് ചെയ്തു.

ക്യാമറ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ലോകത്ത് ആദ്യമായി പുറത്തിറങ്ങാന്‍ പോവുന്ന അണ്ടര്‍ ഡിസ്പ്ലേ ക്യാമറയാവും ഇത്.

ഓപ്പോ പങ്കുവെച്ച വീഡിയോയില്‍ സെല്‍ഫി ക്യാമറ അദൃശ്യമാണ്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ ഫോണിന് മുകളില്‍ മധ്യഭാഗത്തായി വൃത്താകൃതിയില്‍ ഒരു അടയാളം മിന്നിമായുന്നുണ്ട്. അവിടെയാണ് ക്യാമറയുള്ളത്.

ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വീബോയിലാണ് ഈ വീഡിയോ ആദ്യമായി പങ്കുവെക്കപ്പെട്ടത് എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പോ വൈസ്പ്രസിഡന്റ് ബ്രയാന്‍ ഷെന്‍ ആണ് വീഡിയോ പങ്കുവെച്ചത്.

Top