വിപണിയില്‍ തകര്‍ച്ച തുടരുന്നു; സെന്‍സെക്‌സ് 228 പോയിന്റ് താഴ്ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോളകാരണങ്ങളാണ് ഈയാഴ്ചയും വിപണിയെ ബാധിച്ചത്.

സെന്‍സെക്സ് 228 പോയന്റ് താഴ്ന്ന് 57,604ലിലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 17,198ലുമാണ് വ്യാപാരം ആരംഭിച്ചത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാത്തതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഈയാഴ്ചയും വിപണിയെ ബാധിക്കാനാണ് സാധ്യത.

 

Top