കക്കാടംപൊയിലിലെ ചെക്ക് ഡാമിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച് ഇന്ന്

കോഴിക്കോട്: പിവി അന്‍വര്‍ എം എല്‍ എ യുടെ കക്കാടംപൊയിലിലെ ചെക്ക് ഡാമിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച് ഇന്ന്.

ചെക്ക് ഡാം അനധികൃതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അത് പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.

കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ടാണ് ചെക്ക് ഡാം നിര്‍മിച്ചത്.

കഴിഞ്ഞ ദിവസം ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ തീം പാര്‍ക്കിന്റെ നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിട്ട് സഹായം ചെയ്തതായി ആരോപിച്ച് ആണ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിനിടെ പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

Top