എന്‍ഡിഎയുടെ മാര്‍ച്ചിന് ബിഡിജെഎസിന്റെ പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഡിജെഎസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള. എസ്എന്‍ഡിപി പ്രതിഷേധത്തെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം, ബിഡിജെഎസ് വിശ്വാസികള്‍ക്കൊപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ സമരത്തില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നും വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയില്‍ ജാനധിപത്യ രാഷ്ട്രീയസഭ ബഹിഷകരിക്കും. സികെ ജാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിയില്‍ നിന്ന് മാറിനില്‍ക്കും.

Top