ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് തുടക്കമായി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് തുടക്കമായി. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ഗോള്‍ കീപ്പര്‍ ആന്ദ്ര ഒനാനയുടെ ലോങ് കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. സിറ്റിയുടെ കളത്തിലേക്ക് ഒനാനയുടെ കിക്ക് ഉയര്‍ന്നെത്തി. പന്ത് സ്വീകരിച്ച ബ്രൂണോ ഫെര്‍ണാണ്ടസ് റാഷ്‌ഫോര്‍ഡിന് പാസ് നല്‍കി. പിന്നാലെ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ റാഷ്‌ഫോര്‍ഡ് സിറ്റി കീപ്പറെ മറികടന്ന് പന്ത് വലയിലെത്തി.

മത്സരം ആദ്യ 25 മിനിറ്റ് പിന്നിടുമ്പോള്‍ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിലാണ്. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്താന്‍ ഇനിയും ഗോളുകള്‍ അടിച്ചേ തീരു.മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആധിപത്യമാണ് കണ്ടത്. എന്നാല്‍ സിറ്റി ആധിപത്യം മറികടന്ന് അപ്രതീക്ഷിതമായാണ് റാഷ്‌ഫോര്‍ഡ് വലചലിപ്പിച്ചത്. പിന്നാലെ തുടര്‍ച്ചയായി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മറുപടി നല്‍കാന്‍ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. ആന്ദ്രേ ഒനാനയുടെ തകര്‍പ്പന്‍ സേവുകള്‍ക്കും ആദ്യ മിനിറ്റുകള്‍ സാക്ഷിയായി.

Top