ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂരും കരുണയുമടക്കം 21 മാനേജ്‌മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫീസ് 11 ലക്ഷം വേണമെന്നാണ് ഇവരുടെ പുതിയ ആവശ്യം. എന്നാല്‍, രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത് 5 ലക്ഷമാണ്. ആവശ്യം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

അതേസമയം നിയമസഭ പാസാക്കിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്‌ ബില്ലില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇന്നലെയാണ് ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ബില്‍ ഗവര്‍ണര്‍ മടക്കിയാല്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചേക്കും. ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചുകൊണ്ട് ബില്ല് മടക്കാം. ഇതിന് നിയമോപദേശം തേടിയ ശേഷം മറുപടി നല്‍കേണ്ടിവരും.

കണ്ണൂര്‍, കരുണ മെഡിക്കല്‍കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തല്‍ ബില്‍ കോടതിക്ക് മുന്നില്‍ നിലനില്‍ക്കുമോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ചീഫ് സെക്രട്ടറി ബില്‍ നിയമവകുപ്പിന് നല്‍കിയതെന്നാണ് സൂചന.

Top