പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

dead

മുംബൈ: അന്ധേരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വിജയ് സാല്‍വെയെന്ന ഇരുപതുകാരനെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ടീഷര്‍ട്ട് ബാത്ത്‌റൂമിനകത്തെ സീലിംഗില്‍ കുരുക്കി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇയാളെയും മറ്റ് രണ്ടു പേരെയും കഴിഞ്ഞ ദിവസമാണ് വഞ്ചനാക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

അതേസമയം, സ്റ്റേഷനകത്ത് നടന്ന മരണത്തെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്‍. റെഡ്ഡി അറിയിച്ചു.

Top