ഓ​ട്ടോ​ ഡ്രൈ​വ​ര്‍ തീ ​കൊ​ളു​ത്തി​യ സം​ഭ​വം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു

കൊച്ചി: ഓട്ടോ ഡ്രൈവര്‍ തീകൊളുത്തിയതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ആലപ്പുഴ എഴുപുന്ന സ്വദേശി റിജിന്‍ ദാസ്(35) ആണ് മരിച്ചത്. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയിരുന്നു.

കൊച്ചി പച്ചാളത്തെ ഷണ്മുഖം റോഡില്‍ വച്ചായിരുന്നു സംഭവം. വടുതല സ്വദേശി ഫിലിപ്പാണ് ആക്രമണം നടത്തിയത്. ഷണ്മുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് റിജിന്റെയും കടയുടമ പങ്കജാക്ഷന്റെയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. കൊലപാതക ലക്ഷ്യത്തോടെയായിരുന്നു ഫിലിപ്പ് പെട്രോള് ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Top