ട്രെയിനില്‍ കഞ്ചാവ് കടത്തിയ തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയില്‍

cannabis

കണ്ണൂര്‍: വില്‍പ്പനക്കാര്‍ക്ക് കൈമാറാന്‍ എത്തിച്ച കഞ്ചാവുമായി കണ്ണൂരില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍.

രണ്ട് പൊതികളിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

ചിറയിന്‍കീഴ് സ്വദേശി മണികണ്ഠനാണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്.

കൊയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസും ഷാഡോ പൊലീസും ആര്‍.പി.എഫ് ഷാഡോ ടീമും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മണികണ്ഠന്‍ പിടിയിലായത്.

ട്രെയിനില്‍ നിന്നിറങ്ങിയ മണികണ്ഠനെ പിന്തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.

കണ്ണൂര്‍ നഗരത്തിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറാനാണ് മണികണ്ഠന്‍ കഞ്ചാവ് ശേഖരവുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ റിമാന്‍ഡ് ചെയ്തു.

Top