പിൻമാറിയത് സണ്ണി: പണം മുടക്കിയ വ്യക്തി ആത്മഹത്യയുടെ വക്കിൽ

കൊച്ചി ∙ 2019 ലെ വാലന്റൈൻസ് ഡേയിൽ നടക്കാനിരുന്ന പരിപാടിയിൽനിന്ന് അവസാന നിമിഷം പിൻമാറിയത് നടി സണ്ണി ലിയോണാണെന്ന് പരിപാടിയുടെ കോഓർഡിനേറ്ററായിരുന്ന ഷിയാസ് പെരുമ്പാവൂർ.

പരിപാടിയുടെ തലേദിവസം രാത്രി ഒമ്പതു മണിക്കു പണം വാങ്ങിയ ശേഷം 11:21 ന് പരിപാടിയിൽനിന്നു പിൻമാറുന്നതായി സണ്ണി  ട്വീറ്റു ചെയ്യുകയായിരുന്നു. സംഘാടകർ വാക്കു പാലിച്ചില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

ഒന്നരക്കോടിയിലേറെ രൂപ മുടക്കി നടത്താനിരുന്ന പരിപാടി മുടങ്ങിയതിനെ തുടർന്നുണ്ടായ ബാധ്യതമൂലം, പരിപാടിക്കായി പണം മുടക്കിയ വടകരസ്വദേശിനി ആത്മഹത്യാ ശ്രമം വരെ നടത്തി. കൃത്യസമയത്ത് മക്കൾ കണ്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

ഫെബ്രുവരി 13 ന് രാത്രി 9 മണിക്കു ശേഷം അവരെ ലൈനിൽ കിട്ടാതായി. പരിപാടിക്ക് ആദ്യം 30 ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞത്. പിന്നീട് വെള്ളപ്പൊക്കം കാരണം അഞ്ചു ലക്ഷം കുറയ്ക്കാമെന്നു സമ്മതിച്ചു. എന്നാൽ അതിനുശേഷം വാക്കുമാറി, 30 ലക്ഷം തന്നെ വേണമെന്നു പറഞ്ഞപ്പോഴാണ് അവസാന ഗഡു ഇട്ടു കൊടുത്തത്.

ഇത്രയേറെ നഷ്ടമുണ്ടാകാൻ കാരണം സണ്ണി ലിയോണിന്റെ നിസ്സഹകരണമാണെന്നും ഷിയാസ് പറഞ്ഞു.

Top