‘ദ മാന്‍ ഹു ഇന്‍വെന്റഡ് ക്രിസ്തുമസിന്റെ’ റിലീസ് തിയതി മാറ്റി

ലോകപ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ കഥ പറയുന്ന ദ മാന്‍ ഹു ഇന്‍വെന്റഡ് ക്രിസ്തുമസിന്റെ റിലീസ് തീയതി മാറ്റി.

നവംബര്‍ മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം നവംബര്‍ 22നായിരിക്കും തീയേറ്ററുകളില്‍ എത്തുക.

ഡിക്കന്‍സിന്റെ പ്രശസ്ത കൃതി എ ക്രിസ്തുമസ് കരോളിന്റെ ജനനമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം.

1843ല്‍ തന്റെ മൂന്നു കൃതികള്‍ വന്‍പരാജയമടഞ്ഞതിനുശേഷം നിരാശനാകാതെ ഡിക്കന്‍സ് രചിച്ചതാണ് എ ക്രിസ്തുമസ് കരോള്‍.

ഭരത് നല്ലുരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബ്ലീക്കര്‍ സ്ട്രീറ്റ് കമ്പനിയാണ്. ഡാന്‍ സ്റ്റീവന്‍സാണ് ചാള്‍സ് ഡിക്കന്‍സിനെ അവതരിപ്പിക്കുന്നത്.

Top