പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആള്‍ കിണറില്‍ കുടുങ്ങി; അവർക്ക് അഗ്നിരക്ഷാസേന രക്ഷകരായി

പാലക്കാട്: കിണറില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ വൃദ്ധൻ തിരിച്ചുകയറാന്‍ സാധിക്കാതെ അവശനിലയിലായതോടെ കോങ്ങാട് ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു.ശനിയാഴ്ച പത്തരയോടെയാണ് സംഭവം.

മങ്കര കോട്ടയില്‍ കുമാരനാണ് പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ കിണറിലിറങ്ങിയത്. ഇതിനിടെ കുമാരന്‍ വഴുതി താഴേക്ക് വീണു. അവശനായ കുമാരനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേതുടര്‍ന്നാണ് ഫയര്‍ഫോഴ്സ് എത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പൂച്ചക്കുട്ടിയെയും രക്ഷിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top