വയനാട് ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടി; വെടിവെച്ച് കൊല്ലണമെന്ന് നാട്ടുക്കാര്‍

വയനാട് : വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടി. കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്. വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും അറിയിച്ചു. കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തി. പ്രതിഷേധം തുടരുന്നു. എംഎല്‍എ വന്നെത്തി ശേഷം തീരുമാനമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

എന്നാല്‍ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. കലൂര്‍കുന്നില്‍ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകര്‍ഷകന്‍ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് കടുവ ഇരുട്ടില്‍ മറഞ്ഞു. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.

Top