കുംഫു രക്ഷയായി; പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

രാമങ്കരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. രാമങ്കരി പഞ്ചായത്തില്‍ മാമ്പുഴക്കരി ബ്ലോക്ക് നമ്പര്‍ രണ്ടില്‍ സനീഷ്‌കുമാറി(35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാമങ്കരി എസ്.ഐ. ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി കിടങ്ങറയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഇയാള്‍ ബലമായി വീട്ടിനുളളിലേയ്ക്ക് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുംഫു അഭ്യസിച്ച പെണ്‍കുട്ടി പ്രതിയെ കീഴ്‌പ്പെടുത്തി രക്ഷപ്പെട്ട് ഒടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ഇയാള്‍ മൊബൈലില്‍ ഫോട്ടോ എടുത്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ബന്ധുകള്‍ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top