രാം ചരണ്‍ ചിത്രം രംഗസ്ഥലം മലയാളം പതിപ്പ് ജൂണ്‍ 21ന് പ്രദര്‍ശനത്തിനെത്തും

രാം ചരണ്‍ നായകനായി എത്തുന്ന രംഗസ്ഥലം മലയാളം പതിപ്പ് ജൂണ്‍ 21ന് പ്രദര്‍ശനത്തിനെത്തും. സാമന്ത അക്കിനേനിയാണ് ചിത്രത്തിലെ നായിക. ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ചത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്.

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമ എഴുപതുകളിലെ കഥയാണ് പറയുന്നത്. ഭൂവുടമകളും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന രംഗസ്ഥം തെലുങ്കില്‍ കോടികള്‍ വാരിക്കൂട്ടിയിരുന്നു.

റിലീസ് ദിനത്തില്‍ തന്നെ സിനിമ ആഗോളതലത്തില്‍ 46 കോടി രൂപയാണ് സ്വന്തമാക്കിയത്. രാം ചരണിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു ഇത്.ബാഹുബലിക്കു ശേഷം തമിഴ്നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ തെലുങ്ക് സിനിമയാണ് രംഗസ്ഥലം. ആര്‍ഡി ഇല്യുമിനേഷന്‍സ് ആണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്.

Top