മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് സ്‌റ്റേയില്ല

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് സ്‌റ്റേയില്ല. യാക്കോബായ സഭ വിശ്വാസികളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധിക്ക് എതിരാണെങ്കില്‍ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പരമാധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.

ആരാധനാലയങ്ങള്‍ ആരാധനയ്ക്കുള്ള ഇടമാണെന്നും ആരോധനാലയങ്ങളുടെ ഭരണം പിടിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നീതിപൂര്‍വ്വവും നിക്ഷപക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വിദേശ പൗരന്മാരെയോ വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Top