‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ആക്ഷന്‍ പാക്ക്ഡ് ആയ സീക്വന്‍സുകള്‍ നിറഞ്ഞ വീഡിയോ, മഞ്ഞുമൂടിയ പര്‍വതങ്ങളുടെയും പച്ചപ്പിന്റെയും ഷോട്ടുകളോടെയാണ് എത്തിയിരിക്കുന്നത്.

‘അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ രണ്ട് ആക്ഷന്‍ താരങ്ങളാണ്. ഞങ്ങളുടെ മുഴുവന്‍ ടീമിന്റെയും സമര്‍പ്പണം പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമെന്നും ഈ പ്രോജക്റ്റിനായി ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, നിര്‍മാതാവ് ജാക്കി ഭഗ്‌നാനി പറഞ്ഞു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്. വഷു ഭഗ്‌നാനിയും പൂജ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് അലി അബ്ബാസ് സഫര്‍ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍തന്നെ വരാനിരിക്കുന്നുവെന്ന് നിര്‍മ്മാതക്കള്‍ അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം ഈദ് റിലീസ് ആയി ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ബഡേ മിയാന്‍ ചോട്ടെ മിയാന്‍ ആക്ഷന്‍ പ്രേമികള്‍ക്കുള്ള ഒരു വിരുന്നാണെന്ന് സംവിധായകന്‍ അലി അബ്ബാസ് സഫര്‍ പറഞ്ഞു.

ചിത്രത്തില്‍ പൃഥ്വിരാജാണ് കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. ആവേശമുണര്‍ത്തുന്ന ആക്ഷന്‍ സീക്വന്‍സുകളും ദേശസ്നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടീസര്‍, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുള്‍മുനയില്‍ എത്തിക്കുകയാണ്.വായുവിലൂടെ പറക്കുന്ന കാറുകള്‍ മുതല്‍ സാഹസികമായ ഹെലികോപ്റ്റര്‍ രംഗങ്ങള്‍ വരെ അതിര്‍ത്തികള്‍ ഭേദിക്കുന്ന അസാധാരണമായ അനുഭവം സമ്മാനിക്കുന്നു. സംവിധായകന്‍ അലി അബ്ബാസ് സഫര്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരേയും വീഡിയോയില്‍ കാണാം.

Top