മാക്ട വിമൺസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വെള്ളിയാഴ്ച ആരംഭിക്കും

കൊച്ചി: മലയാള സിനിമയിലെ സാംസ്കാരിക സംഘടനയായ മാക്ടയുടെ അഭിമുഖ്യത്തിലുള്ള മാക്ട വിമൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നവംബർ 6,7,8 തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു. ചലച്ചിത്ര കലാസാങ്കേതിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെ അടുത്തറിയാൻ വഴിയൊരുക്കുകയാണ് രണ്ടാമത് മാക്ട വിമൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ.

ഇന്ത്യൻ വിഭാഗത്തിൽ നിന്ന് നാല് ചിത്രങ്ങളാണ് ഉള്ളത്. നിരവധി ദേശീയ അവാർഡുകൾ നേടിയിട്ടുള്ള മഞ്ജു ബോറയുടെ ഇൻ ദി ലാൻഡ് ഓഫ് പോയ്സൺ വിമൺ, അരുണചൽപ്രദേശിലെ ഗോത്ര ഭാഷയിലെ മിഷിങ്, മലയാള ചിത്രം തടിയനും മുടിയനും, ബംഗാളി ചിത്രം നിർബഷിതോ കൂടാതെ അമേരിക്ക, പോളണ്ട്, കൊസാവോ, കുർഡിസ്ഥാൻ, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയിലുള്ളത്. ചലച്ചിത്ര മേള നവംബർ 6 ന് വൈകിട്ട് അഞ്ചുമണിക്ക് കെ പി എസ് ഇ ലളിത ഉത്ഘാടനം ചെയ്യും.

Top